26 April 2024 Friday

ഖത്തറിൽ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ച് ആരാധകർ

ckmnews

ഖത്തറിൽ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ച് ആരാധകർ


ദോഹ ∙ നടന്‍ മമ്മൂട്ടിയുടെ ജന്മദിനവും ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനലിന്റെ പത്താംവാര്‍ഷികവും വിപുലമായി ആഘോഷിച്ച് ആരാധകര്‍. ആഘോഷങ്ങളുടെ ഭാഗമായി റയാദ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ക്യാംപ്, രക്തദാന ക്യാംപെയ്ന്‍, പ്രവാസികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഡോക്ടര്‍മാരുമായി നേരിട്ടുള്ള കൂടിക്കാഴ്ച എന്നിവയ്ക്ക് തുടക്കമിട്ടു. 


ആശുപത്രി ഭാരവാഹികളായ ജംഷീര്‍ ഹംസ, അബ്ദുല്‍ കലാം, ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനല്‍ പ്രസിഡന്റ് റിഷാദ്, സെക്രട്ടറി രാഹുല്‍, ജോയിന്റ് സെക്രട്ടറി ആദില്‍, സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദ്ദുല്‍ റൗഫ് കൊണ്ടോട്ടി, ഷീല ഫിലിപ്പോസ്, മഞ്ജു മനോജ്, അരുണ്‍, അക്ബര്‍, ആര്‍ജെമാരായ വിനു, ബോബി എന്നിവര്‍ പ്രസംഗിച്ചു.