08 May 2024 Wednesday

എഫ്സി കേരള അണ്ടർ 13ൽ സെലക്ഷൻ ലഭിച്ച ഹസ്ബിൻ അലിയെ ജന്മനാട് അനുമോദിച്ചു

ckmnews

എഫ്സി കേരള അണ്ടർ 13ൽ സെലക്ഷൻ ലഭിച്ച ഹസ്ബിൻ അലിയെ ജന്മനാട് അനുമോദിച്ചു


എഫ്സി കേരളയിലെക്ക് (അണ്ടർ-13) സെലക്ഷൻ ലഭിച്ച ഹസ്ബിൻ അലിയെ യുവപ്രതിഭകൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മെമന്റോ നൽകി അനുമോദിച്ചു.യുവപ്രതിഭയുടെ ജൂനിയർ താരമായി വളർന്ന് വന്ന ഹസ്ബിൻ ഫുട്ബോളിൽ കൂടുതൽ ഉയരങ്ങൾ താണ്ടട്ടെ എന്ന് ടീം അംഗങ്ങളും,നാട്ടുകാരും ആശംസിച്ചു.യുവപ്രതിഭ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷപരിപാടിയിലാണ് ഹസ്ബിനെ ആദരിച്ചത്.രണ്ട് ദിവസങ്ങളിലായി നടത്തിയ ഓണാഘോഷ പരിപാടികളിൽ വോളി ബോൾ, ഫുട്ബോൾ,കുട്ടികളുടെയും, മുതിർന്നവരുടെയും ഓണക്കളികൾ,മൽസരങ്ങൾ, പായസവിതരണം എന്നിവ അരങ്ങേറി.