26 April 2024 Friday

അമ്മയ്ക്കൊരു ഓണക്കോടിയുമായ് സോനാരെ ഫ്രൻസ് വാട്ട്സ് ആപ്പ് കൂട്ടായ്മ

ckmnews

അമ്മയ്ക്കൊരു ഓണക്കോടിയുമായ് സോനാരെ ഫ്രൻസ് വാട്ട്സ് ആപ്പ് കൂട്ടായ്മ


ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന സോനാരെ ഫ്രൻസ് വാട്സ്അപ്പ് കൂട്ടായ്മയാണ് 50 ൽ പരം അശരണരായവകർക്ക് ഓണക്കോടി നൽകിയത്.കുന്നംകുളം അക്കിക്കാവിൽ പ്രവർത്തിക്കുന്ന കനിവ് എന്റെ വീട് അനാഥ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കും സമീപപ്രദേശങ്ങളിലെ പ്രായമായവർക്കുമാണ് ഇന്ന്ഓണക്കോടി വിതരണം ചെയ്തത്.അറമുഖൻ സോനാരെയുടെ അധ്യക്ഷതയിൽ ജീവകാരുണ്യ പ്രവർത്തകനും കേരള എമർജൻസി ടീം സംസ്ഥാന കമ്മറ്റിയഗംവും കാരുണ്യ സ്പർശം ഫൗണ്ടേഷൻ സംസ്ഥാന അധ്യക്ഷനും ബുസ്താ

ൻ ചാരിറ്റിബിൾ ട്രസ്റ്റ് ഫൗണ്ടറുമായ അൻസാർ ബുസ്താൻ ഉൽഘാടനം ചെയ്തു.കനിവ് ട്രസ്റ്റ് അംഗം ബാപ്പുനു സി മുഹമ്മദ്,ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ,നാടൻപാട്ട് സിനിമാ പിന്നണി ഗായകൻ മണികണ്ഠൻ പെരുമ്പടപ്പ് എന്നിവർ മുഖ്യ അതിഥികളായിരുന്നു.മുസ്തഫ പരൂർ സ്വാഗതവും ജയേഷ് കുവ്വക്കാട്ട് നന്ദിയും അറിയിച്ചു.ഹരി പൂക്കരത്തറ, അംബിക ചെമ്പാല , വിവേകാനന്ദൻ സി.എ. രതീഷ് ലക്ഷ്മൺ

മുകിൽവർണൻ ഫിറോസ് ,ഷിജിൽ എന്നിവർ ആശംസകൾ നേർന്നു.പ്രവാസി മെമ്പർമാരായ മുഹമ്മദ് പനങ്ങാടൻ, അശോകൻ കൊലവത്ര, ജാഫർ വെളിയംങ്കോട്, വേണു മുക്കാല,സലിം ഗ്ലോബ് എന്നിവർ നൽകി വരുന്ന ഈ മാസത്തെ നിർദ്ധനരോഗികൾക്കുള്ള മരുന്നു വിതരണവും നടത്തിയാണ് ഗ്രൂപ്പ് ഈ വർഷത്തെ ഓണാഘോഷം നടത്തിയത്