26 April 2024 Friday

മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 96 എസ്എസ്എൽസി ബാച്ച് ഓണാഘോഷം സംഘടിപ്പിച്ചു

ckmnews

മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ  96 എസ്എസ്എൽസി ബാച്ച് ഓണാഘോഷം സംഘടിപ്പിച്ചു


ചങ്ങരംകുളം:മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 1995-96 എസ്എസ്എൽസി ബാച്ച് ഓണാഘോഷം മൂക്കുതല മുക്തിസ്ഥലേശ്വരി ഹാളിൽ വച്ച് വിപുലമായ രീതിയിൽ ആഘോഷിച്ചു.രാവിലെ 10 മണിക്ക് പൂക്കളം ഒരുക്കി ആരംഭിച്ച പരിപാടിയിൽ 100ലതികം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു.രണ്ട് സഹപാഠികളുടെ വിവാഹ വാർഷികം ചടങ്ങിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും വിളമ്പി.വൈകിയിട്ട് കമ്പവലി,ഉറിയടി,കസേരകളി തുടങ്ങിയ ഓണമത്സരങ്ങളും നടന്നു.2023 ഡിസംബർ മാസം നടത്താൻ തീരുമാനിച്ച മെഗാ സംഗമത്തിനെ കുറിച്ചുള്ള തീരുമാനങ്ങൾ എടുത്താണ് സഹപാടികൾ പിരിഞ്ഞത്.