26 April 2024 Friday

ഓണസമൃദ്ധി -2022 "കർഷകചന്തയുടെ"ഉദ്ഘാടനം നടത്തി

ckmnews

ഓണസമൃദ്ധി -2022 "കർഷകചന്തയുടെ"ഉദ്ഘാടനം നടത്തി


ചങ്ങരംകുളം:കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓണസമൃദ്ധി -2022 "കർഷകചന്തയുടെ"ഉത്ഘാടനം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെവി ഷഹീർ നിർവഹിച്ചു, വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സികെ പ്രകാശൻ, കൃഷി ഓഫീസർ ടിഎം സുരേഷ്,ഗ്രാമപഞ്ചായത്ത് മെമ്പർ തെസ്നി അബ്ദുൾ ബഷീർ, കുടുംബശ്രീ ചെയർപേഴ്സൺ അനിതദിനേശ്, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.സെപ്റ്റംബർ 4 മുതൽ 7വരെ ചങ്ങരംകുളം ഹൈവേ പരിസരത്ത് വെച്ചാണ് ചന്ത നടക്കുന്നത്,ഹോർട്ടി കോർപ്പ് മുഖേനയും,കൃഷിഭവൻ നേരിട്ട് കർഷകരിൽ നിന്ന് സംഭരിച്ച പഴം പച്ചക്കറികൾ മിതമായ നിരക്കിൽ വിപണിയിലൂടെ പൊതുജനങ്ങൾക്കായി വിൽപ്പന നടത്തും.