27 April 2024 Saturday

കക്കിടിപ്പുറം കെവിയുപി സ്ക്കൂളിൽ വിപുലമായി ഓണാഘോഷം നടത്തി

ckmnews

കക്കിടിപ്പുറം കെവിയുപി സ്ക്കൂളിൽ വിപുലമായി ഓണാഘോഷം നടത്തി


ചങ്ങരംകുളം:കക്കിടിപ്പുറം കെ.വി.യു.പി.സ്ക്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി. മഞ്ചാടി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ , തവളച്ചാട്ടം, ചാക്ക് ചാട്ടം , കസേരകളി, സ്പൂൺ റെയ്സ് എന്നീ മൽസരങ്ങളിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.ഓണപ്പാട്ടുകളും ഉണ്ടായി.പി.ടി.എ.പ്രസിഡണ്ട് കെ.പി.സൂര്യനാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയോടു കൂടിയാണ് ഓണാഘോഷം അവസാനിച്ചത്. വാർഡ് മെമ്പർ ചന്ദ്രമതി പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് ജലീൽ ,എം.ടി.എ പ്രസിഡണ്ട് ഷൈനി, കെ.സൂര്യനാരായണൻ മാസ്റ്റർ,എം.വി. സരസിജാക്ഷി ടീച്ചർ,സി.വൽസല ടീച്ചർ, എം.ബാലാമണി ടീച്ചർ, സി.കെ. രാജലക്ഷ്മി ടീച്ചർ, പി.ടി.ശശിധരൻ ,പി.എം. സതീശൻ , പ്രഭാത്,സുധി കോച്ചാന്ത്ര, കെ. പ്രമോദ്, എന്നിങ്ങനെ ഒട്ടേറെ പേർ ഓണാഘോഷ പരിപാടികളിൽ പങ്കാളികളായി.