26 April 2024 Friday

കൊഴിക്കര ശാഖ മുസ്ലിം യൂത്ത് ലീഗ് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

ckmnews

കൊഴിക്കര ശാഖ മുസ്ലിം യൂത്ത് ലീഗ് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു


ചങ്ങരംകുളം:കൊഴിക്കര ശാഖ മുസ്ലിം യൂത്ത് ലീഗ് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി യാസർ  സ്വാഗതം പറഞ്ഞു.പ്രസിഡന്റ്‌ സിഎം റഷീദ് അദ്ധ്യക്ഷത വഹിച്ച പരിപാടി പാലക്കാട് ജില്ല പ്രവർത്തക സമിതി അംഗവും കപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ സിഎം സുബൈർ ഉദ്ഘാടനം ചെയ്തു.തൃത്താല സിവിൽ എക്സൈസ് ഓഫീസർ  മഹേഷ് വിപി മുഖ്യപ്രഭാഷണം നടത്തി.കൊഴിക്കര മുസ്ലിം ലീഗ് അധ്യക്ഷൻ അബൂബക്കർ മാസ്റ്റർ,ജനറൽ സെക്രട്ടറി എൻ വി ശരീഫ്, മെമ്പർ സക്കീന എന്നിവർ ആശംസകൾ അറിയിച്ചു.കപ്പൂർ പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ സുധീർ നന്ദി അറിയിച്ചു