26 April 2024 Friday

ഫ്ലെക്ക്സ് അടിച്ച് ആളെ പറ്റിച്ച് വോട്ടുവാങ്ങലല്ല ജനസേവനവും രാഷ്ട്രീയവുമെന്ന് കെകെ സുരേന്ദ്രൻ

ckmnews


തിരഞ്ഞെടുപ്പ് വരുമ്പോൾ ഫ്ലെക്ക്സ് അടിച്ച് ആളെ പറ്റിച്ച് വോട്ടുവാങ്ങലല്ല ജനസേവനവും  രാഷ്ട്രീയവുമെന്നും മാറഞ്ചേരി തുറുവാണം ദ്വീപിലേക്ക് ഉടൻ പാലം  നിർമ്മിക്കമെന്നും ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു


 പ്രളയത്താൽ ഒറ്റപ്പെട്ട തുറുവാണ്ടം ദീപിൽ സന്ദർശിച്ചതിനുശേഷം  നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ 


 നൂറുകണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന  പഞ്ചായത്തിലെ ശ്മശാനം നിലനിൽക്കുകയും ചെയ്യുന്ന പ്രദേശത്തേക്ക് യാത്ര ചെയ്യാൻ കഴിയാതെ  ഒറ്റപ്പെട്ടു കഴിയുകയാണ്  ജനങ്ങൾ  ദശാബ്ദങ്ങളായി തുടരുന്ന ദുരിതം പോയ വർഷവും ഈ വർഷവും  കടുത്ത ദുരിതത്തിലേക്കാണ് പ്രളയം കുടി വന്നതോടെ ജനങ്ങൾ അനുഭവിക്കുന്നത് നിരവധിതവണ പദ്ധതികൾ പ്രഖ്യാപിക്കുകയും  നടപ്പാക്കാതിരി ക്കുകയും ചെയ്ത ജനവഞ്ചന ആണ്  കഴിഞ്ഞകാല സർക്കാറുകൾ സ്വീകരിച്ചത്  പാലത്തിനു വേണ്ടി ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കും ജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നത്   ഒരു ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്വമാണ് ഇപ്പോൾ ജനങ്ങൾക്ക് യാത്ര ചെയ്യാൻ അനുവദിച്ച ഫൈബർ തോണി അപകടകരമാണെന്നും ചങ്ങാടം വഞ്ചി അടിയന്തരമായിഏർപ്പെടുത്തണം സുരേന്ദ്രൻ ആവശ്യപ്പെട്ടു രതീഷ് കൊള്ളി അധ്യക്ഷതവഹിച്ചു ബിജെപി സ്റ്റേറ്റ് കൗൺസിൽ കെ പി മാധവൻ,വിനോദ് തുറുവാണം അക്ഷയ്  പി,      പ്രഭു എന്നിവർ പ്രസംഗിച്ചു