27 April 2024 Saturday

ഡയാലിസിസ് രോഗികൾക്ക് ഓണകോടിയും ഓണ കിറ്റും വിതരണം ചെയ്തു

ckmnews

ഡയാലിസിസ് രോഗികൾക്ക്  ഓണകോടിയും ഓണ കിറ്റും വിതരണം ചെയ്തു  


ചങ്ങരംകുളം:കെബി ശിവദാസന്റെ നേതൃത്വത്തിൽ നടന്ന് വരുന്ന ഓണക്കോടി പദ്ധതിയുടെ ഭാഗമായി കരുണ ചങ്ങരംകുളം ചാരിറ്റിയുടെ  സഹകരണത്തോടെ  സൺറൈസ് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന  ഡയാലിസിസ് സെന്ററിലെ  രോഗികൾക്ക് കരുണ ചാരിറ്റി മെമ്പറും ചങ്ങരംകുളം ചുമട്ടു തൊഴിലാളിയുമായ ശിവദാന്റെ  നേതൃത്വത്തിൽ  പതിനൊന്നാമത്  അമ്മയ്ക്കൊരു സ്നേഹ സമ്മാനം  ഓണക്കോടി ഓണ കിറ്റ്  വിതരണം സൺറൈസ് ഹോസ്പിറ്റലിൽ വെച്ച് ലളിതമായരീതിയിൽ നടന്നു.ചടങ്ങിൽ  സൺറൈസ് എംഡി  വിനോദ് ,ശിവദാസൻ ചങ്ങരംകുളം,കരുണ ചാരിറ്റി  പ്രസിഡന്റ്‌ ബഷീർ  ഒതളൂർ സെക്രട്ടറി  അഷ്‌റഫ്‌ പള്ളിക്കര,ജോയിൻ  സെക്രട്ടറി സിദ്ധിഖ് നന്നംമുക്ക് ,റഷീദ്  അയിനിച്ചോട്  തുടങ്ങിയവർ  പങ്കെടുത്തു