26 April 2024 Friday

എസ്.ഐ.ഒ എടപ്പാൾ ഏരിയാ സമ്മേളനം ചങ്ങരംകുളത്ത് നടക്കും

ckmnews


ചങ്ങരംകുളം: എസ്.ഐ.ഒ എടപ്പാൾ എരിയാ സമ്മേളനം സെപ്റ്റംബർ 3 ന് ചങ്ങരംകുളത്ത് നടക്കുമെന്ന് എസ്.ഐ.ഒ എടപ്പാൾ ഏരിയ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന എന്ന പ്രമേയത്തിൽ എസ്.ഐ.ഒ വിന്റെ നാൽപതാം വാർഷികത്തിന്റെ ഭാഗമായാണ് ഏരിയാ സമ്മേളനം സംഘടിപ്പിക്കുന്നത്.ഇസ്ലാമോഫോബിയ വേരൂന്നിയ സമൂഹത്തിൽ വിശ്വാസം നൽകുന്ന കരുത്തുമായി പുതുലോക നിർമാണ പ്രക്രിയയിൽ വ്യാപൃതരായ ചെറുപ്പത്തിന്റെ അഭിമാനസാക്ഷ്യത്തെ ആഘോഷിക്കുന്നതായിരിക്കും ഏരിയാ സമ്മേളനമെന്ന് ഏരിയ പ്രസിഡന്റ് ജിഹാദ് . എം പറഞ്ഞു . ചങ്ങരംകുളം ടൗണിൽ വൈകീട്ട് 4.30 ന് വിദ്യാർത്ഥി റാലിയും ഏഴ് മണിക്ക് പൊതുസമ്മേളനവും നടക്കും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്വി ഉദ്ഘാടനവും എസ്.ഐ. സംസ്ഥാന ശൂറാ അംഗം അഡ്വ . റഹ്മാൻ ഇരിക്കൂർ മുഖ്യപ്രഭാഷണവും നിർവഹിക്കും . ജില്ലാ സമിതിയംഗം ശിബിലി മസ്ഹർ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറൽ സെക്രട്ടറി എം.സി നസീർ സമാപന പ്രഭാഷണം നിർവഹിക്കും . പരിപാടിയിൽ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി , അടിക്കുറിപ്പ് മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനം വിതരണം ചെയ്യും . ഫുട്ബാൾ ടൂർണമെന്റുകൾ , സിനിമാ പ്രദർശനങ്ങൾ , നിശാ ക്യാമ്പുകൾ തുടങ്ങി ഒരു മാസക്കാലം നീണ്ടുനിന്ന പ്രചരണ പ്രവർത്തനങ്ങൾക്കാണ് ഏരിയാ സമ്മേളനത്തോടെ പരിസമാപ്തി കുറിക്കുന്നത് . എടപ്പാൾ ഏരിയയിലെ എസ്.ഐ.ഒ വിന്റെ നാല് പതിറ്റാണ്ട് കാലത്തെ പ്രവർത്തനത്തെ അടയാളപ്പെടുത്തുന്ന എക്സിബിഷനും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട് .സമ്മേളന കൺവീനർ മുഹമ്മദ് സാബിത് ,സെക്രട്ടറിയേറ്റംഗം സാഖിബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു .