26 April 2024 Friday

മാനസിക ആരോഗ്യ ക്ലബ് ഉദ്ഘാടനവും സ്റ്റേജ് ഹിപ്നോസിസ് നടന്നു

ckmnews

മാനസിക ആരോഗ്യ ക്ലബ് ഉദ്ഘാടനവും സ്റ്റേജ് ഹിപ്നോസിസ് നടന്നു


ചങ്ങരംകുളം:അസ്സബാഹ് ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ മാനസിക ആരോഗ്യ ക്ലബ് ഉദ്ഘാടനവും സ്റ്റേജ് ഹിപ്നോസിസ് സെഷനും നടന്നു.ഔദ്യോഗിക പരിപാടികളുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ പ്രൊഫസർ മുഹമ്മദ് കോയ നിർവഹിച്ചു. മെന്റൽ ഹെൽത്ത് ക്ലബ് ഉദ്ഘാടനം മർക്കസ് ആർട്ട്സ് ആൻഡ് സയൻസ് കോളേജ് സൈകോളജി വിഭാഗം മേധാവി കെഎ ലത്തീഫ് നിർവഹിച്ചു. കോളേജ് വിദ്യാർത്ഥികളുടെയും,പരിസര പ്രദേശങ്ങളിലെ ജനങ്ങൾക്കും ഉപകാരപെടുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ മെന്റൽ ഹെൽത്ത് ക്ലബിന് കഴിയട്ടെ എന്ന് അദ്ധേഹം ആശംസിച്ചു.തുടർന്ന് റിസർച്ച് മെത്തഡോളജി, സ്റ്റേജ് ഹിപ്നോസിസ് തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു.പരിപാടിക്ക് അസ്സബാഹ് കോളേജ് സൈക്കോളജി വിഭാഗം മേധാവി ഹുസ്ന ഇസ്ഹാക്ക് അധ്യക്ഷത വഹിച്ചു, വൈസ് പ്രിൻസിപ്പാൾ ഡോക്ടർ ബൈജു ആശംസകൾ അർപിച്ചു.സെമസ്റ്റർ പരീക്ഷകളിൽ ഉന്നത വിജയം  നേടിയ സൈക്കോളജി വിഭാഗം വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.