26 April 2024 Friday

ചങ്ങരംകുളം സാംസ്കാരിക സമിതി സൂസന്നയുടെ ഗ്രന്ഥപ്പുര നോവൽ ചർച്ച ചെയ്തു

ckmnews



ചങ്ങരംകുളം സാംസ്കാരിക സമിതിയുടെ പ്രതിവാര പുസ്തക ചർച്ചയിൽ അജയ് പി.മങ്ങാട്ടിൻ്റെ സൂസന്നയുടെ ഗ്രന്ഥപ്പുര നോവൽ ചർച്ച ചെയ്തു.എഴുത്തുകാരും വായനക്കാരും കഥാപാത്രങ്ങളാകുന്ന നോവൽ പ്രമേയത്തിലും ആഖ്യാനത്തിലും നൂതനത്വം പുലർത്തുന്നു എന്ന് സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.പ്രസിഡണ്ട് എം എം ബഷീർ ചർച്ചയുടെ മോഡറേറ്ററായി.സി എം ബാലാമണി ടീച്ചർ രെജികുമാർ പുലാക്കാട് എന്നിവർ ആശംസകൾ അറിയിച്ചു.ആൻ ഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകൾ എന്ന പുസ്തകം ഉണ്ണി കൃഷ്ണൻ കുറുപ്പത്ത് പരിചയപ്പെടുത്തി