26 April 2024 Friday

ഇന്ന് അത്തം:പൊന്നോണത്തെ വരവേൽക്കാൻ നാടും നാട്ടാരും ഒരുങ്ങി

ckmnews

ഇന്ന് അത്തം:പൊന്നോണത്തെ വരവേൽക്കാൻ നാടും നാട്ടാരും ഒരുങ്ങി


തിരുവനന്തപുരം : ഇന്ന് അത്തം. പത്താം നാൾ നാട് തിരുവോണം ആഘോഷിക്കും.ഓണാഘോഷങ്ങൾക്കും തുടക്കമായി.പൊന്നോണത്തിന്‍റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് . അത്തം നഗറിൽ പതാക ഉയരുന്നതോടെ വർണാഭമായ ഘോഷയാത്രയ്ക്ക് തുടക്കം.ഇതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങൾക്കും തുടക്കമാവും.പ്രളയയും കൊവിഡും മൂലം കഴിഞ്ഞ നാലു വർഷമായി തൃപ്പുണിത്തുറ അത്തം ഘോഷയാത്ര പേരിന് മാത്രമായിരുന്നു നടത്തിയിരുന്നത്.ഇത്തവണ വിപുലമായ പരിപാടികളോടെയാണ് അത്തച്ചമയം നടക്കുന്നത്. തൃപ്പൂണിത്തുറ ബോയിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി വി എൻ വാസവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും.തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയുടെ ഭാഗമായുണ്ടാവും.തൃപ്പൂണിത്തുറ സ്കൂൾ മൈതാനാത്ത് ഉയർത്തുന്ന പതാക ഒൻപതാം നാൾ ഉത്രാടത്തിന്‍റെയന്ന് തൃക്കാക്കര നഗരസഭയ്ക്ക് കൈമാറും.


പണ്ട് കൊച്ചി രാജാവ് അത്തം നാളിൽ പ്രജകളെ കാണാൻ നടത്തിയിരുന്ന യാത്ര ജനകീയമാക്കിയതാണ് തൃപ്പൂണിത്തുറയിലെ ഇപ്പോഴത്തെ അത്തച്ചമയം.സ്വാതന്ത്യത്തിന് മുന്പേ തുടങ്ങിയതാണ് ഈ പതിവ്. അന്ന് അത്തം നാളിൽ കൊച്ചി രാജാവ് പ്രജകളെ കാണാൻ തൃപ്പൂണിത്തുറ കൊട്ടാരത്തിൽ നിന്ന് നഗര പ്രദക്ഷിണം നടത്തും. വാദ്യഘോഷങ്ങളുടെയും ആനകളുടെയും കലാരൂപങ്ങളുടെയും അകന്പടിയോടെയുള്ള ഘോഷയാത്രയോടെ നാട്ടിൽ ഓണാഘോഷങ്ങൾക്ക് തുടക്കമാകും. സ്വാന്തന്ത്ര്യത്തോടെ ഇത് നിലച്ചു. പിന്നീട് സർക്കാർ ഓണം കേരളത്തിന്‍റെ ദേശീയോത്സവമായി പ്രഖ്യാപിച്ചതോടെ ജനകീയ സമതിയുടെ നേതൃത്വത്തിൽ അത്തച്ചമയ ആഘോഷം പുനരാരംഭിച്ചു. 1985 മുതൽ സംഘാടനം തൃപ്പൂണിത്തുറ നഗരസഭ ഏറ്റെടുത്തു.


തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തില്‍ പത്ത് ദിവസം നീണ്ടു നല്‍ക്കുന്ന ഉത്സവത്തിന്‍റെ കൊടിയേറ്റവും ഇന്ന്. അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളിലും ക്ഷേത്രത്തില്‍ വിവിധ പരിപാടികൾ അരങ്ങേറും.തൃക്കാക്കര ഉത്സവത്തോടനുബന്ധിച്ച് 10 ദിവസം ദശാവതാരച്ചാർത്തുണ്ട്. അത്തം മുതൽ തിരുവോണം വരെ പൂക്കളവും ഇടും. തിരുവോണ നാളിൽ മഹാബലിയെ എതിരേൽക്കുന്ന ചടങ്ങും ഉണ്ട്. മഹാബലിയായി വേഷമിടുന്ന ബാലൻ ഓലക്കുടയും ചൂടി മുന്നിൽ നീങ്ങും പിറകെ ആനപ്പുറത്ത് എഴുന്നള്ളത്തും ഉണ്ടാകും. കൊടിയേറ്റം മുതൽ ദിവസവും ദശാവതാരച്ചാർത്തും തിരുവോണ ദിവസം ചതുർവിധ വിഭവങ്ങളോടെ സദ്യയും പതിവുണ്ട്. തൃക്കാക്കരയിലെ തിരുവോണസദ്യയിൽ ആയിരങ്ങൾ പങ്കെടുക്കും. തൃപ്പുണിത്തുറയിലെ അത്തം നഗറിൽനിന്നും ഓണപ്പതാക ഇവിടെ കൊണ്ടുവരുന്നതും ഈ ദിവസമാണ്. ഉത്രാടദിവസം തൃക്കാക്കര പഞ്ചായത്ത് അധികൃതർ ഇതു സ്വീകരിച്ച് ക്ഷേത്രത്തിൽ പൂജിക്കും അതിനുശേഷം ഉത്രാടസദ്യയും ഉണ്ടാവും


രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഓണലഹരിയിലേക്ക് നാടും നഗരവും. വീടുകളിലെല്ലാം പൂക്കളമൊരുക്കിയും ഊഞ്ഞാല്‍ കെട്ടിയും ഓണത്തെ വരവേല്‍ക്കുകയാണ്.


 കൊവി‍ഡ് ഇല്ലാതാക്കിയ ഒത്തുചേരലുകള്‍ വീണ്ടും സജീവമാവുകയാണ്. കുട്ടികളും പ്രായമായവരും അടക്കം എല്ലാവരും ഓണത്തെ വരവേല്‍ക്കാനുള്ള തിരക്കിലായിക്കഴിഞ്ഞു. പൂക്കളവും സദ്യയും ഓണാഘോഷങ്ങളും ഒരു കുറവുമില്ലാതെ സംഘടിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളാണെങ്ങും.


നാട്ടിലെത്തി ഓണം ആഘോഷിക്കാനുള്ള ശ്രമത്തിലാണ് പ്രവാസികളും ദൂരെ ജോലി ചെയ്യുന്നവരുമെല്ലാം. നാട്ടിന്‍പുറങ്ങളിലെ വായനശാലകളും ക്ലബ്ബുകളും കൂട്ടായ്മകളുമെല്ലാം ഓണാഘോഷം സജീവമാക്കാന്‍ തയ്യാറായിക്കഴിഞ്ഞു. കൊവിഡ് , ദുരിത ജീവിതം സമ്മാനിച്ച കച്ചവടക്കാരും തൊഴിലാളികളുമെല്ലാം വലിയ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ഓണത്തെക്കാണുന്നത്.


ഇത്തവണയും കേരളം ഓണമാഘോഷിക്കുന്നത് അയല്‍സംസ്ഥാനങ്ങളിലെ പൂക്കള്‍ കൊണ്ടാണ്. ഇത്തവണത്തെ ഓണം പൂകര്‍ഷകര്‍ക്കും വ്യാരികള്‍ക്കും പ്രതീക്ഷയുടെ ഓണക്കാലം കൂടിയാണ്. കേരളത്തിലേക്ക് പൂക്കള്‍ അധികവും എത്തുന്ന ബെംഗ്ലൂരുവിലെ കെആര്‍ മാര്‍ക്കറ്റില്‍ നിന്നാണ്