26 April 2024 Friday

ഒരുമ"പലിശ രഹിത നിധി ഉദ്ഘാടനം ചെയ്തു

ckmnews

"ഒരുമ"പലിശ രഹിത നിധി ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:പള്ളിക്കുന്ന് ഞാലിൽ പ്രദേശത്തെ സുമനസ്സുകൾ ചേർന്ന് രൂപീകരിച്ച "ഒരുമ" പലിശ രഹിത നിധിയുടെയും വാണിജ്യ സംരംഭങ്ങളുടെയും  ഉദ്ഘാടനം മുൻ ഡെപ്യൂട്ടി കളക്ടർ പി പി അഷ്‌റഫ്‌ നിർവ്വഹിച്ചു.സി വി ജലീൽ അദ്ധ്യക്ഷത വഹിച്ചു.യഹ്‌യ ആമയം, താഹിർ ഇസ്മായിൽ ചങ്ങരംകുളം, എം ബദറുദ്ധീൻ, അബ്ബാസലി മോറോളി, വി വി മൊയ്തുട്ടി പ്രസംഗിച്ചു. പ്രദേശത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.