27 April 2024 Saturday

ജലോത്സവം (സീസൺ 7) തിരുവോണനാളിൽ ചിയ്യാനൂരിൽ നടക്കും

ckmnews

ജലോത്സവം (സീസൺ 7) തിരുവോണനാളിൽ ചിയ്യാനൂരിൽ നടക്കും


ചങ്ങരംകുളം:ചിയ്യാനൂർ മോഡേൺ ക്ളബ്ബ് ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജലോത്സവം (സീസൺ 7) തിരൂവോണനാളിൽ ചിയ്യാനൂരിൽ നടക്കും.ഉച്ചക്ക് ഒരു മണിക്ക് പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.നീന്തൽ മത്സരം,മഡ് സോക്കർ,തലയിണയടി,പഞ്ചഗുസ്തി,ഉറിയടി,തീറ്റമത്സരം,കമ്പവലി മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ നടക്കും.വൈകിയിട്ട് 7 മണിക്ക് ഓണനിലാവ് എന്ന പേരിൽ വിവിധ കലാപരിപാടികളും ഉണ്ടാവും