09 May 2024 Thursday

പാലപ്പെട്ടി വധശ്രമക്കേസില്‍ യുവനേതാവ് അറസ്റ്റില്‍

ckmnews

ചങ്ങരംകുളം:പാലപ്പെട്ടിയില്‍ രണ്ട് യുവാക്കളെ അക്രമിച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവനേതാവ് അറസ്റ്റിലായി.പാലപ്പെട്ടി സ്വദേശിയും പ്രദേശത്തെ യുവ നേതാവുമായ തോപ്പില്‍ മുനാസ്(31)നെയാണ് പെരുമ്പടപ്പ് സിഐ കെഎം ബിജുവിന്റെ നേതൃത്വത്തിലുള്ള അന്യേഷണസംഘം പിടികൂടിയത്.മുഖ്യ പ്രതി  അടക്കമുള്ള മൂന്ന് പേരെ കഴിഞ്ഞ ദിവസം അന്യേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.ഫെബ്രുവരി 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ബസ്സില്‍ സ്ത്രീകളെ ശല്ല്യം ചെയ്തത് ചോദ്യം ചെയ്ത വൈരാഗ്യം തീര്‍ക്കാനാണ് സംഘം യുവാക്കളെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പിച്ചത്.മുഖ്യപ്രതിയുമായി ഗൂഡാലോചന നടത്തുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും വാളുകളും മറ്റ് ആയുധങ്ങളുമായി കൃത്യത്തിന് പോവുന്നതിന് വാഹനം ഒരുക്കി കൊടുക്കുകയും സംഭവത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ശേഷം ഒളിവില്‍ പോവുകയും ചെയ്ത പ്രദേശത്തെ യുവ രാഷ്ട്രീയ നേതാവ് കൂടിയായ മുനാസിനെയാണ് സിഐകെഎം ബിജു,എസ്ഐ സുരേഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.നേരത്തെ പിടിയിലായ രണ്ട് പേര്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇവരെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജറാക്കി കോഴിക്കോട് ജുവൈനല്‍ ഹോമിലേക്കയച്ചു.ബാക്കി പ്രതികളെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സിഐ ബിജു പറഞ്ഞു.കാലങ്ങളായി പ്രദേശം കഞ്ചാവ് ലഹരി മാഫിയകളുടെയും സാമൂഹ്യ വിരുദ്ധരുടെയും പിടിയിലാണെന്നും അക്രമങ്ങള്‍ക്ക് പിന്നില്‍ ഇത്തരം സംഘങ്ങളാണെന്നും ഇത്തരം സംഘങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാവുമെന്നും പെരുമ്പടപ്പ് സിഐ പറഞ്ഞു.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.