26 April 2024 Friday

പുതിയ ആറു ബസുകൾ കൂടി നിരത്തിലിറക്കി ഇർശാദ് ഇംഗ്ലീഷ് സ്കൂൾ

ckmnews


ചങ്ങരംകുളം:വിദ്യാർത്ഥികളുടെ യാത്ര കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാൻ പുതിയ ആറു ബസ്സുകൾ കൂടി നിരത്തിലിറക്കി പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ.നിലവിലുള്ള അറുപതിലേറെ റൂട്ടുകളിലെ തിരക്കുകൾ ഒഴിവാക്കി സ്ഥിരം വിദ്യാർത്ഥികൾക്കു സുഗമമായി യാത്ര ചെയ്യാനും മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ ഇതര പ്രദേശങ്ങളിലേക്കു കൂടി വാഹനങ്ങൾ ലഭ്യമാക്കാനും ഇതിലൂടെ സാധ്യമാവുമെന്ന് മാനേജ്മെൻറ് വൃത്തങ്ങൾ പറഞ്ഞു.സാമ്പത്തിക ഭാരം  കുറക്കാൻ യൂസഡ് വാഹനങ്ങൾ വാങ്ങുന്നതിനു പകരം പുതിയ ബസ്സുകൾ നിരത്തിലിറക്കിയ മാനേജ്മെൻറ് തീരുമാനത്തെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും സന്തോഷത്തോടെയാണ് വരവേറ്റത്. സഞ്ചാര വഴികളിൽ ബസ് ജീവനക്കാർക്ക് മധുരം നൽകി അവർ ആഹ ളാദം പങ്കിട്ടു.ഇർശാദ് കാമ്പസിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ തോമസ് സഖറിയ, അനൂബ്, രാജേഷ് എന്നിവർ ഫ്ലാഗ് ഓഫ് ചെയ്ത് കന്നി യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു .

ഇർശാദ് കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ കെ സിദ്ദീഖ് മൗലവി അയിലക്കാട് , വാരിയത്ത് മുഹമ്മദലി, വി പി ഷംസുദ്ദീൻ ഹാജി, എ മുഹമ്മദുണ്ണി ഹാജി, പി പി നൗഫൽ സഅദി, സി വി അബ്ദുൽ ജലീൽ അഹ്സനി , പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി. മാനേജർ കെ പി എം ബഷീർ സഖാഫി കേരള അബൂബക്കർ ഹാജി,റോഡ് സുരക്ഷാ സമിതി സെക്രട്ടറി ശാഹുൽ ഹമീദ്, പി അബ്ദു റഷീദ് സംബന്ധിച്ചു.