08 May 2024 Wednesday

50 ലക്ഷം പേർകണ്ട തല്ലുമാലയിലെ സുപ്പർഹിറ്റ് സോങ് തയ്യാറാക്കിയ ഡബ്സിക്ക് സ്വീകരണം നൽകി

ckmnews

50 ലക്ഷം പേർകണ്ട തല്ലുമാലയിലെ സുപ്പർഹിറ്റ് സോങ് തയ്യാറാക്കിയ ഡബ്സിക്ക് സ്വീകരണം നൽകി


ചങ്ങരംകുളം:50 ലക്ഷം പേർകണ്ട തല്ലുമാലയിലെ സുപ്പർഹിറ്റ് സോങ് തയ്യാറാക്കിയ ഡബ്സിക്ക് ലണ്ടൻ ട്രാവൽസും മാർസ് സിനിമാസും ചേർന്ന് സ്വീകരണം നൽകി.എല്ലാരും ചൊല്ലിണതല്ലിവൻ കജ്ജൂക്കുള്ളൊരു കാര്യക്കാരൻ എന്ന തല്ലുമാലയിലെ പ്രമോഷൻ ഗാനമാണ് ചങ്ങരംകുളം കിഴിക്കര സ്വദേശിയായ ഡെബ്സി  (ഫാസിൽ) ആണ് ഗാനം തയ്യാറാക്കിയതും പാടി അഭിനയിച്ചതും.ചിത്രം സൂപ്പർ ഹിറ്റായതോടെ പ്രമോഷൻ ഗാനവും സോഷ്യൽ മീഡിയയിൽ വയറലായികൊണ്ടിരിക്കുകയാണ്.അഞ്ച് മില്യൺ ആളുകളാണ് പത്ത് ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ ഈ പാട്ടിന് കാഴ്ചക്കാരായത്.ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിക്ക് ചങ്ങരംകുളം മാർസ് തീയ്യേറ്ററിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ ടി സത്യൻ,അജിത്ത് മായനാട്ട്,റഫീക്ക് ലണ്ടൻ തുടങ്ങിയവർ ചേർന്ന് ഡബ്സിയെ അനുമോദിച്ച് ഉപഹാരം കൈമാറി. ചെയ്യുകയാണ്.കേക്ക് മു

റിച്ചും മധുരം വിതരണം ചെയ്തും ഡബ്സിയുടെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ഗാനത്തിന്റെ വിജയം ആഘോഷമാക്കി