26 April 2024 Friday

കോക്കൂർ ഹൈസ്കൂളിൽ ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു

ckmnews

കോക്കൂർ ഹൈസ്കൂളിൽ ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:കോക്കൂർ എഎച്ച്എം ജിഎച്ച്എസ്എസ് ൽ എസ്എസ്കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശലഭോദ്യാനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.പിടിഎ പ്രസിഡൻ്റ് പി പി സക്കീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക രജനി വി സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പാൾ അജിത പി വി ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ എടപ്പാൾ ബിആർസി കോർഡിനേറ്റർ ജിജി വർഗീസ് മുഖ്യാതിഥിയായിരുന്നു.സിആർസി കോർഡിനേറ്റർ ഷന്യ കെ, സീനിയർ അസിസ്റ്റൻറ് ഗീത പി കെ,ഡെയ്സി എം ജെ എന്നിവർ ആശംസ പറഞ്ഞു.ശലഭോദ്യാനം ഇൻ ചാർജ്ജ് രമ കെ കെ നന്ദി പറഞ്ഞു.