26 April 2024 Friday

അഹ്ലുസ്സുന്ന ആദർശ സമ്മേളനം നാളെ ചങ്ങരംകുളത്ത് നടക്കും

ckmnews


ചങ്ങരംകുളം:സമൂഹത്തിന്റെ ആത്മീയ

അന്വേഷണങ്ങളെ വഴി തിരിച്ച് വിടുകയും,സാമ്പത്തികവും,വിശ്വാസപരവുമായ ചൂഷണങ്ങൾ വ്യാപകമാക്കുകയും ചെയ്യുന്നതിനെതിരെ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുജാഹിദ് ആദർശ സമ്മേളനം നാളെ ചങ്ങരംകുളത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.വൈകുന്നേരം 5 മുതൽ ചങ്ങരംകുളം ഗ്യാലക്സി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ

ആത്മീയ ചൂഷണത്തിന്റെ കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതന്മാരായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, ഫൈസൽ മൗലവി, അബ്ദുൽ മാലിക് സലഫി, അബ്ദുൽ ലത്തീഫ് സുല്ലമി, ഷാഫി സ്വബാഹി, ഹനീഫ ഓടക്കൽ, നബീൽ രണ്ടത്താണി എന്നിവർ സംബന്ധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.വിസ്ഡം ഇസ്ലാമിക് ഓർഗണൈസേഷൻ ചങ്ങരംകുളം മണ്ഡലം ഭാരവാഹികളായ റസാക്ക് മേലയിൽ,എൻ അബ്ദുൽ ജലീൽ,മുജീബ് മൗലവി,സുലൈമാൻ ചിറ്റയിൽ,സാഗർ മാട്ടം,മുഹമ്മദ് ഷെമീൽ,എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.