26 April 2024 Friday

ദുരന്തത്തില്‍ പെട്ട വിമാനത്തില്‍ നിന്ന് തിരിച്ച് കിട്ടിയ ജീവിതത്തിന് നന്ദി പറഞ്ഞ് സഹോദരങ്ങള്‍

ckmnews



ചങ്ങരംകുളം:കരിപ്പൂരില്‍ ലാന്റിങ്ങിനിടെ അപകടത്തില്‍ പെട്ട വിമാനത്തില്‍ നിന്ന് തിരിച്ച് കിട്ടിയ ജീവിതത്തിന് ദൈവത്തിന് നന്ദി പറയുകയാണ് ചങ്ങരംകുളം സ്വദേശികളായ സഹോദരങ്ങള്‍.വിമാന  അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരുടെ കൂട്ടത്തിലാണ് ചങ്ങരംകുളം   പെരുമ്പാൾ  സ്വദേശികളായ  ആഷിക്കും സഹോദരന്‍ ഷഹീനും.കൊറോണ മൂലം ജോലി നഷ്ടപ്പെട്ടപ്പോൾ  അന്നം തന്ന നാടിനോട് നന്ദി പറഞ്ഞു കൂടണയാൻ എത്തിയ വിമാനം നാട്ടിലിറങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രവാസിയുടെ സന്തോഷങ്ങളെയാണ് ഒരു നിമിഷം കൊണ്ട് ദുരന്തഭൂമിയിലേക്ക് തള്ളിയിട്ടത്.190 പേരുമായി കരിപ്പൂരിലിറങ്ങിയ വിമാനം അപകടത്തിൽ പെട്ടുവെന്ന വാർത്ത  ലോകം അറിഞ്ഞത് ഒരു ഞെട്ടലോടെയാണ്.

അതികം വൈകാതെ പെരുമ്പാൾ പ്രദേശത്ത് ആശ്വാസത്തിന്റെ    കാറ്റായി  ആവാർത്ത  ലഭിച്ചു.18 ഓളം പേര്‍ മരിക്കുകയും അതിലതികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ദുരന്ത വിമാനത്തില്‍ ഉണ്ടായിരുന്ന ചങ്ങരംകുളം പെരുമ്പാള്‍ സ്വദേശികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.വിമാനം അപകത്തില്‍ പെട്ട വാര്‍ത്തയറിഞ്ഞ് ഭീതിയിലായ കുടുംബത്തിനും നാട്ടുകാര്‍ക്കും സഹോദരങ്ങളുടെ വിളിയെത്തിയപ്പോഴാണ് ശ്വാസം വീണത്..