26 April 2024 Friday

സംസ്ഥാന സ്പോട്സ് യോഗസന ചാമ്പ്യൻ ഷിപ്പിൽ മികച്ച നേട്ടം കൊയ്ത് ചങ്ങരംകുളം ആര്യസ് സ്കൂൾ ഓഫ് യോഗ

ckmnews

സംസ്ഥാന സ്പോട്സ് യോഗസന ചാമ്പ്യൻ ഷിപ്പിൽ മികച്ച നേട്ടം കൊയ്ത് ചങ്ങരംകുളം ആര്യസ് സ്കൂൾ ഓഫ് യോഗ


ചേർത്തല:കേരള സ്പോട്സ് കൗൺ സിൽ അംഗീകരമുള്ള യോഗ അസോസിയേഷൻ കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു  നടത്തിയ  സംസ്ഥാന  തല സ്പോട്സ് യോഗസന ചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ ഓഫ് യോഗയിലെ  മത്സരാർത്ഥികൾക്ക് മികച്ച  വിജയം.10 TO 12 ഗേൾസ് വൈഗദ്രവ് പതി സ്വർണവും പ്രണവ വെങ്കലവും കരസ്ഥമാക്കി.12 TO 14 ബോയ്സ് അമ്പരീഷ് കൃഷ്ണ വെങ്കലവും 16 TO 18 ബോയ്സ് സൂരജ്  വെള്ളിയും നേടി. 45ന് മുകളിൽ (വുമൺ) സീനത്ത് കോക്കൂർ വെങ്കലം കരസ്ഥമാക്കി.8 ട്ടോ 18റിഥമിക്ൽ ആഗ്നേയ  എസ് നായർ ദേവിക രാജ് വെള്ളിയും ആർട്ടിസ്റ്റിക് പെയർ ആഗ്നേയ, എസ് നായർ ഹർഷിത എസ് നായർ വെങ്കലവും ഫ്രീ ഫ്ലോയിൽ ആഗ്നേയ,ഹർഷിത  ദേവിക എന്നിവർ വെങ്കലവും18 TO 35 ആർടിസ്റ്റിക്ക്  സോളോ റിഥമിക് എന്നിവയിൽ യഥാക്രമം ആര്യ  എസ് എസ് സ്വർണ്ണവും വെള്ളിയും 18 ട്ടോ 35 മെൻ ആർട്ടി സ്റ്റിക്ക് പെയർ രാഹുൽ വെള്ളിയും അനസ് വെള്ളിയും മെഡലുകൾ  നേടി.സമാപന സമ്മേളനവും  സമ്മാനധാനവും കേരള  ആരോഗ്യ  വകുപ്പ് മന്ത്രി  വീണ ജോർജ്  നിർവഹിച്ചു.പി പി ചിത്തരഞ്ചൺ എം എൽ എ അധ്യക്ഷനായി.കെ ജി രാജേശ്വരി (പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് ആലപ്പുഴ) അഡ്വ:ബിബാലചന്ദ്രൻ(പ്രസിഡന്റ് YAK)ഡോക്ടർ രാജഗോപാൽ (സെക്രട്ടറി YAK) ബാലകൃഷ്ണസ്വാമി (വൈസ് പ്രസസിഡന്റ് YAK ) എന്നിവർ ആശംസകൾ  അറിയിച്ചു