26 April 2024 Friday

മൂക്കുതല ഹൈസ്കൂൾ 83-84 എസ്എസ്എൽസി ബാച്ച് സൗഹൃദ സംഗമവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

ckmnews

മൂക്കുതല ഹൈസ്കൂൾ 83-84 എസ്എസ്എൽസി ബാച്ച് സൗഹൃദ സംഗമവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു


ചങ്ങരംകുളം:മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി ഹൈസ്കൂൾ 83-84 എസ്എസ്എൽസി ബാച്ച് സൗഹൃദ സംഗമവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.റസാക്ക് അരിക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ വി മുഹമ്മദ് നവാസ് അധ്യക്ഷത വഹിച്ചു.ലീലാമണി ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കെവി ഉണ്ണികൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി.ഗീത ടീച്ചർ,സാറാമ ടീച്ചർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.ഉന്നത വിജയം നേടിയ സഹപാഠികളുടെ കുട്ടികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.ചടങ്ങിൽ അധ്യാപകരെയും ഉപഹാരം നൽകി ആദരിച്ചു.വസന്ത നന്ദി പറഞ്ഞു