26 April 2024 Friday

യൂത്ത് കോൺഗ്രസ് പ്രതിഭാ പുരസ്കാരം നൽകി അനുമോദിച്ചു

ckmnews



ചങ്ങരംകുളം:ക്വിറ്റ് ഇന്ത്യാ ദിനം യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തോടനുബ ന്ധിച്ച് യൂത്ത് കോൺഗ്രസ് ആലങ്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് 2002 ൽ ഇടം പിടിച്ച മൂന്നു വയസ്സുകാരൻ സഹസാദ് സക്കീറിന് പ്രതിഭാ പുരസ്കാരം നൽകി അനുമോദിച്ചു.മൂന്നു വയസ്സ് മാത്രം പ്രായമുള്ള സഹദ് സക്കീർ വിവിധ രൂപങ്ങൾ,സംസ്ഥാനങ്ങൾ, രാജ്യങ്ങൾ,ഭരണാധികാരികൾ തുടങ്ങി വ്യത്യസ്തങ്ങളായ കാര്യങ്ങളെ ഓർത്തെടുത്ത് തിരിച്ചറിഞ്ഞ് പറയാനുള്ള കഴിവിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ബഹുമതി പത്രം നൽകിയത്.ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ സിദ്ദിഖ് പന്താവൂർ പ്രതിഭ പുരസ്കാരം നൽകി.ആലംകോട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി ടി അബ്ദുൽഖാദർ പോന്നാട അണിയിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രജി ഓതളൂർ അധ്യക്ഷത വഹിച്ചു. കെ അരുൺലാൽ,സലീം ചങ്ങരംകുളം,രഞ്ജിത്ത് അടാട്ട്, നസറുദ്ധീന് കെ വി, താഹിർ കോക്കൂർ എന്നിവർ സംബന്ധിച്ചു.