26 April 2024 Friday

ചങ്ങരംകുളത്തെ വ്യാപാരികൾ വ്യാപാരി ദിനം ആചരിച്ചു

ckmnews



ചങ്ങരംകുളം:ആഗസ്റ്റ് 9 വ്യാപാരി ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപടികൾ സംഘടിപ്പിച്ചു.ചങ്ങരംകുളത്തെ ആദ്യ കാല വ്യാപാരികളെ ആദരിക്കുയും,പ്രയാസമനുഭവിക്കുന്ന വ്യാപാരികൾക് സാമ്പത്തീക സഹായം എത്തിക്കുകയും ചെയ്തു.ചങ്ങരംകുളത്തെ ദീർഘകാലം ക്ലീനിഗ് തൊഴിലാളിയായ സഹോദരിയെ ആദരിക്കുകയും,സാമ്പത്തീക സഹായം നൽകുകയും ചെയ്തു.ദിനത്തിന്റെ  ഭാഗമായ് മധുര പലഹാര വിതരണവും നടത്തി.യൂണിറ്റ് പ്രസിഡന്റ് പി.പി. ഖാലിദ് പതാക ഉയർത്തി.ചടങ്ങിൽ ഒ. മൊയ്ത ണ്ണി, ഉമ്മർ കുളങ്ങര,ടി.കൃഷ്ണൻ നായർ , ഉസ്മാൻ പന്താവൂർ,കെ.വി.ഇബ്രാഹിംക്കുട്ടി, അബൂബക്കർ ഹാജി മംഗളോദയം,രാധാകൃഷ്ണൻ ഗീതാ ഹോട്ടൽ, മമ്മി കരിം സ്റ്റോർ , വർദപ്പൻ തുടങ്ങിയ പഴയ കാല വ്യാപാരികളും സംസാരിച്ചു.