01 May 2024 Wednesday

അകാലത്തിൽ പൊലിഞ്ഞ മിർഷാദിന്റെ സ്മരണക്കായി ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കും

ckmnews



ചങ്ങരംകുളം:ടിപ്പുനഗർ അകം കലാകായിക സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ റെഡിയന്റ് ലൂബ്രിക്കന്റ് അജ്മാൻ വിന്നേഴ്സ് ട്രോഫിക്കും,ഏബിൾ ക്യൂർ ചങ്ങരംകുളം റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള മിർഷാദ് മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ആഗസ്റ്റ് 21,22 തിയ്യതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കൊഴിക്കര ജാവ ഫെഡ്ലൈറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ പാലക്കാട് ,തൃശ്ശൂർ ,മലപ്പുറം ജില്ലകളിലെ പ്രധാന ഫുട്ബോൾ ടീമുകൾ പങ്കെടുക്കും.അകാലത്തിൽ വിടപറഞ്ഞ മികച്ച കായിക പ്രേമിയും,ജീവകാരുണ്യ പ്രവർത്തകനും, അകം ആർട്സ് & സ്പോട്സ് ക്ളബ്ബ് അംഗവുമായിരുന്ന മിർഷാദിന്റെ ഓർമകൾ നിലനിർത്തുന്നതിനാണ് ഇത്തരത്തിൽ ഒരു മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് സംഘാടകർ പറഞ്ഞു.സുബൈർ ചങ്ങരംകുളം,ഷാഫി സിപി,അലാവുദ്ധീൻ പുറത്താട്ട്,ഹക്കീം പൂക്കാട്ടിരി,ഷമ്മി എഎം,ഹമീദ് ടിപ്പുനഗർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു