27 April 2024 Saturday

ഉന്നത വിജയം കരസ്ഥമാക്കിയ കോലിക്കരയിലെ മുഴുവൻ വിദ്യാർഥികളെയും അനുമോദിച്ചു

ckmnews


ചങരംകുളം:കോലിക്കര എം എസ് എഫ് യുണിറ്റ് കമ്മിറ്റിയുടെയും,കോലിക്കര ഗ്ലോബൽ കെഎംസിസി യുടേയും നേതൃത്വത്തിൽ എൽ എൽ ബി, ഡിഗ്രി, എസ് എസ് എൽ സി,പ്ലസ് ടു, സി ബി എസ് ഇ, ടി എച് സി , അടക്കമുള്ള മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കോലിക്കരയിലെ മുഴുവൻ വിദ്യാർഥികളെ മൊമെന്റോ നല്‍കി അനുമോദിച്ചു.കോലിക്കര ബാമാസ് ഓഡിറ്റോറിയത്തിൽ പ്രൗഢമായ സദസ്സിനെ സാക്ഷിയാക്കി അഷറഫ് കോക്കൂർ എംഎസ്എഫ് ആദരം-2022 ഉദ്ഘാടനം നിർവഹിച്ചു .നിസാർ തെക്കേക്കര അദ്ധ്യക്ഷനായിരുന്നു.എം എസ് എഫ് ഹരിത സംസ്ഥാന വൈസ് പ്രസിഡണ്ട് നജ്‌വ ഹനീന മുഖ്യ പ്രഭാഷണം നടത്തി .യഹിയ പി ആമയം(ഡയറക്റ്റർ ലസ്സൻ ലൻസ്സ് സ്കൂൾ കോലിക്കര) കരിയർ ഗൈഡൻസിങ്ങ് നല്‍കി.ഷാനവാസ് വട്ടത്തുർ ,സിഎം യുസഫ് ,പി പി യൂസഫലി ഷബീർ മാങ്കുളം ,ടീവി നസീർ ,ഫിറോസ് കോലിക്കര ,ഇബ്രാഹിം കുട്ടി കിഴിഞ്ഞാലിൽ,റാഷിദ് മോൻ ,ഇന്‍താസ് ,അജ്മൽ നൗഷർ ,മുഹമ്മദ് പി പി ,തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.ഷഹ്‌നാബ്,അർശിദ് ,ആഷിക് ,ഫായിസ് ,ഫര്‍സിൻ ,മുനവ്വറലി ,അൻസർ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നല്‍കി .ഷഹീം സ്വാഗതവും ,ബാസിത് നന്ദിയും പറഞ്ഞു .