26 April 2024 Friday

ഓണം ബമ്പർ ഭാഗ്യക്കുറി വിൽപ്പന ഇന്നുമുതൽ ; ഒന്നാം സമ്മാനം 12 കോടി , ടിക്കറ്റ് വില 300 രൂപ

ckmnews

തിരുവനന്തപുരം: ഒണം ബമ്പര്‍ ഭാഗ്യക്കുറി ധനകാര്യ മന്ത്രി ഡോ ടിഎം തോമസ് ഐസക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. എംഎല്‍എവികെ പ്രശാന്താണ് ടിക്കറ്റ് ഏറ്റുവാങ്ങിയത്. 300 രൂപ ടിക്കറ്റ് വിലയുള്ള ഓണം ബമ്പര്‍ സെപ്റ്റംബര്‍ 20ന് നറുക്കെടുക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ഇത്തവണയും 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 


രണ്ടാം സമ്മാനമായി ഒരു കോടിരൂപ വീതം 6 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഇതിന് പുറമേ ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ അനവധി സമ്മാനങ്ങളുമുണ്ട്. ആദ്യഘട്ടത്തിൽ 12 ലക്ഷം ടിക്കറ്റാണ് പുറത്തിറക്കുന്നത്. വിൽപനയ്ക്ക് അനുസരിച്ച് മാത്രം തുടർഘട്ട അച്ചടി മതിയെന്ന തീരുമാനത്തിലാണ് ലോട്ടറി വകുപ്പ്. 


അതേസമയം, മൺസൂൺ ബമ്പർ ബിആർ 74 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരം ഗോർക്കി ഭവനിൽവച്ച് 3 മണിക്കാണ് നറുക്കെടുപ്പ്. 12 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചതെന്നും അതിൽ 11 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയെന്നും പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചു.