26 April 2024 Friday

ജയാരവം -2022 അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു

ckmnews

ജയാരവം -2022 അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു


ചങരംകുളം:മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി വളയംകുളം ടോപ്പേഴ്‌സ് അക്കാഡമിയുടെ സഹകരണത്തോടെ ആലംകോട് പഞ്ചായത്തിൽ നിന്നും SSLC - PLUS TWO ,TCH ,CBSE ക്ലാസുകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ളസ് കരസ്ഥമാക്കി ഉന്നത വിജയം കൈവരിച്ച് ആലംകോടിന് അഭിമാനമായി മാറിയ പ്രതിഭകളെയും എംബിബിസ് നേടിയവരെയും എൻ‌ട്രൻസ് പരീക്ഷയിൽ ഉന്നതവിജയ കൈവരിച്ചവരെയും അനുമോദിച്ചു.ചങ്ങരംകുളം ലീഗ് ഹൗസ്‌ കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന ജയാരവം പ്രതിഭാ സംഗമം മുൻ എംഎൽ.എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ ചെയർമാനുമായ അബ്ദുറഹ്മാൻ രണ്ടത്താണി മൊമെന്റോ നല്‍കി ഉദ്ഘാടനം ചെയ്തു.മുസ്ലീം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷബീര്‍ മാങ്കുളം അധ്യക്ഷനായിരുന്നു.അഷ്‌റഫ് കോക്കൂർ ,ഷാനവാസ് വട്ടത്തൂർ ,സികെ ബാപ്പിനു ഹാജി ,ഷബീർ ബിയ്യം ,അഡ്വ: കെ എ ബക്കർ അഹമ്മദുണ്ണി കാളാച്ചാൽ ,സികെ അഷ്‌റഫ് ,ഹമീദ് ചിയ്യാനൂർ ,ആയിഷ ഹസ്സന്‍ ,കെവി മുഹമ്മദ് മൗലവി ,ബഷീർ പന്താവൂർ ,ഷഫീക് തച്ചുപറമ്പ് ,സഫീർ ചിയ്യാനുര്‍ ,നൗഷാദ് സിഎച്ച് നഗർ നഗർ , തുടങ്ങിയവർ പ്രതിഭകളെ അഭിനന്ദനം ആശംസിച്ചു.എഡ്യൂക്കേഷണൽ ആക്ടിവിസ്റ്റ് യഹിയ.പി ആമയം കരിയർ ഗൈഡൻസിന് നേതൃത്വം നല്‍കി ,റഫീഖ് കിഴിക്കര മൊടീവെഷന്‍ സ്പീച്ച് നടത്തി.ജഫീറലി പള്ളിക്കുന്ന് സ്വാഗതവും രഹീം മാന്തടം നന്ദിയും പറഞ്ഞു .