27 April 2024 Saturday

വിദ്യാഭ്യാസം മേഖല സമൂലമായ മാറ്റം അനിവാര്യം:മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ റഫീഖ

ckmnews

വിദ്യാഭ്യാസം മേഖല സമൂലമായ മാറ്റം അനിവാര്യം:മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌

എം കെ റഫീഖ


ചങ്ങരംകുളം:നമ്മുടെ രാജ്യത്ത് നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ രീതിയിൽ സമൂലമായ മാറ്റം വേണമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ റഫീഖ അഭിപ്രായപ്പെട്ടു.ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെയും മെഷീൻ ലേണിംഗിന്റെയും ലോകത്ത് പുതിയ ചിന്തകൾക്കനുസരിച്ചുള്ള പാഠ ക്രമങ്ങൾ ഉണ്ടാകണമെന്നും പഠന രീതികളിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടാവണമെന്നും അവർ പറഞ്ഞു.കോലിക്കര ലെസ്സൺ ലെൻസ്‌ ഇന്റഗ്രെറ്റഡ് ക്യാമ്പസ്സിൽ പ്ലസ് ടു കോൺവെക്കേഷൻ ഉൽഘാടനം ചെയ്തു സംസാരിക്കയായിരുന്നു പ്രസിഡന്റ്‌.മലപ്പുറം ജില്ലയിൽ സമഗ്രമായ വിദ്യാഭ്യാസത്തിനു മാറ്റമുണ്ടായത് വിജയഭേരി പദ്ധതിയിലൂടെയാണെന്നും, ആ പദ്ധതിയുടെ ഊർജ്ജം ഉൾക്കൊണ്ട് കൊണ്ടാണ് ഇപ്പോഴത്തെ ഭരണ സമിതി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്.ഇത്തവണ സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് എഴുതുന്നവർക്ക് പരിശീലനം നൽകിയിരുന്നു.റോബോട്ടിക്, മെഷീൻ ലേർണിംഗിന്റെയും ബാല പാഠങ്ങൾ ഹൈസ്‌കൂൾ,ഹയർ സെക്കണ്ടറി കുട്ടികൾക്ക് ഓൺലൈനിലൂടെ പഠിപ്പിക്കുന്നത് ഇതിന്റ ഭാഗമായാണ്.ലോകം മാറുന്നതിനനുസരിച്ചു നമ്മുടെ ജില്ലയും ആ മാറ്റാം ഉൾക്കൊണ്ടുകൊണ്ട് മാറണം എന്നുള്ളതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്നും പ്രസിഡണ്ട് കൂട്ടിച്ചേർത്തു, അദ് വ ചാരിറ്റബിൾ ചെയർമാൻ ഷാനവാസ്‌ വട്ടത്തൂർ അധ്യക്ഷത വഹിച്ചു, പ്ലസ് വൺ ബാച്ച് ഉത്ഘാടനം അലംകോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ഷഹീർ നിർവഹിച്ചു. സഫയർ ഗ്രൂപ്പ്‌ സി ഇ ഒ, സുരേഷ് കുമാർ പി മുഖ്യ പ്രഭാഷണം നടത്തി, യഹിയ പി ആമയം,ഡോ ജോൺ ജെ ലാൽ,ഡോ:ലമിയ,രാധാകൃഷ്ണൻ,കെ എം അബ്ദുൽ മുനീർ,നവാസ് ഹുദവി പ്രസംഗിച്ചു