26 April 2024 Friday

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ സി എച്ച് നഗർ യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികൾ അനുമോദിച്ചു

ckmnews



ചങ്ങരംകുളം:എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.നന്നംമുക്ക് സിഎച്ച് നഗർ യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികളാണ് നന്നംമുക്ക് പ്രദേശത്ത് നിന്നും ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചത്.നന്നംമുക്ക് പ്രദേശത്തെ വിദ്യാർത്ഥികൾക്കുള്ള പഠനോപരണങ്ങൾ നൽകുവാനും കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.വിദ്യാഭ്യാസ മേഖലക്ക് മുസ്ലിം ലീഗ് നൽകിയിട്ടുള്ള  സംഭാവനകൾ വലുതാണെന്ന് നേതാക്കൾ പറഞ്ഞു.എ വി അഹമ്മദ് പുന്നക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഉമ്മർപ്പ സിഎച് നഗർ,സാദിഖ് നെച്ചിക്കൽ, സബാഹ് മുതുകാട്, മുസ്‌തഫ, റസാഖ് എം എ,  എന്നിവർ സംസാരിച്ചു. ആദിൽ സി എ സ്വാഗതവും നിസാർ തെക്ക്നിയ്യത്ത് നന്ദി രേഖപ്പെടുത്തി.