08 December 2023 Friday

അടിവസ്ത്രമഴിച്ച് പരിശോധന: 5 വനിതാ ജീവനക്കാര്‍ കസ്റ്റഡിയില്‍, പൊലീസ് ചോദ്യം ചെയ്യുന്നു

ckmnews

നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് വനിതാ ജീവനക്കാർ കസ്റ്റഡിയിൽ. രണ്ട് ശുചീകരണ തൊഴിലാളികളും മൂന്ന് ഏജന്‍സി ജീവനക്കാരുമാണ് കസ്റ്റഡിയിലുള്ളത്. 5 പേരെയും പൊലീസ് ചോദ്യം ചെയ്യുന്നു. ഡിഐജി നിശാന്തിനി മാർത്തോമാ കോളജിൽ എത്തി. വിദ്യാർത്ഥിനികളുടെ മൊഴി എടുക്കും.


പരീക്ഷാ സുരക്ഷയിൽ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാർത്ഥിനികളെ അപമാനിച്ചത്. ഇന്ന് കോളജിൽ എത്തിയ സൈബർ പൊലീസ് സംഘം പരിശോധനയുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അധികൃതർക്ക് സംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചു.