09 May 2024 Thursday

കൊറോണ:മദ്യശാലകളും അടച്ചിടാന്‍ സര്‍ക്കാര്‍ തയ്യാറാവണം:പൗരസമിതി

ckmnews

ചങ്ങരംകുളം:കൊറോണ ഭീതിയിൽ ജനങ്ങൾ ഇടപഴകാൻ സാധ്യതയുള്ള എല്ലാ സംരംഭങ്ങളും പൂട്ടിയിടാൻ നിർദ്ദേശിച്ചതിൽ നിന്ന് മദ്യശാലകൾ ഒഴിവാക്കിയതിലൂടെ സർക്കാറിന്റെ ഇരട്ടത്താപ്പ്‌ വ്യക്തമായെന്നും അത്‌ അങ്ങേയറ്റം പ്രതിഷേധകരമാണെന്നും ചങ്ങരംകുളം പൗരസമിതി.ഓരോ 96 മിനിറ്റിലും ഒരു ഇന്ത്യൻ പൗരൻ മദ്യം മൂലം മരിക്കുന്നുവെന്ന് കണക്കുകൾ ഉണ്ടെന്നിരിക്കെ ആരോഗ്യ അടിയന്തിരാവസ്ഥയിൽ മദ്യമേഖല മാത്രം അവഗണിക്കുന്നത്‌ പരിഹാസ്യമാണ്‌.പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു. സിദ്ധിഖ് മൗലവി അയിലക്കാട്, ഷാനവാസ് വട്ടത്തൂർ, റാഫി പെരുമുക്ക് , കെ സി അലി, കുഞ്ഞുമുഹമ്മദ് പന്താവൂര്, പി പി ഖാലിദ്, എം കെ അബ്ദുറഹ്മാൻ, റസാഖ്‌ മേലയിൽ കെ അനസ്, സുരേഷ് ആലങ്കോട്, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു.