26 April 2024 Friday

എസ് എസ് എഫ് നന്നംമുക്ക് സെക്ടർ സാഹിത്യോത്സവ്:കാഞ്ഞിയൂർ ജേതാക്കൾ

ckmnews

എസ് എസ് എഫ് നന്നംമുക്ക് സെക്ടർ സാഹിത്യോത്സവ്:കാഞ്ഞിയൂർ ജേതാക്കൾ


ചങ്ങരംകുളം :എസ് എസ് എഫ് നന്നംമുക്ക് സെക്ടർ 29 -ാമത് എഡിഷൻ സാഹിത്യേത്സവ് സമാപിച്ചു.ചോലക്കടവ് കാദർ മോൻ നഗരിയിൽ രണ്ട് ദിവസമായി നടന്ന സാഹിത്യോത്സവ് സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ ഉപാധ്യക്ഷൻ കെ സി ഹബീബുർറഹ്‌മാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പി പി നൗഫൽ സഅദി . ഇസ്മായിൽ ബാഖവി, മുഹമ്മദ് റഫീഖ് അഹ്സനി കാലടി , വി ശിഹാബുദ്ദീൻ മുസ്‌ലിയാർ, കെ വി അബ്ദുൽ ജലീൽ , സുധീർ അറക്കൽ, ഉനൈസ് സഅദി, പി എം ഫൈസൽ , ടി വി റഹീം , പി എം റാഫി , കെ വി ഫൈസൽ. അനസ് കാഞ്ഞിയൂർ. ഷിഹാൽ പ്രസംഗിച്ചു.കാഞ്ഞിയൂർ ഒന്നാം സ്ഥാനവും ചേലക്കടവ്, തെങ്ങിൽ യൂണിറ്റുകൾ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. അൻസിഫ് കാഞ്ഞിയൂർ കലാപ്രതിഭയും ഫവാസ് നരണിപ്പുഴയും, നഈം കാഞ്ഞിയൂർ സർഗ്ഗ പ്രതിഭകളുമായി തെരഞ്ഞെടുക്കപ്പെട്ടു.2023 ൽ മുപ്പതാമത് എഡിഷൻ സാഹിത്യോത്സവ് തെങ്ങിൽ യൂണിറ്റിൽ നടക്കും