26 April 2024 Friday

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എന്ന വിഷയത്തില്‍ നടത്തിയ ക്വിസ് മത്സരം:വിജയികള്‍ക്ക്സമ്മാനങ്ങള്‍ നല്‍കി

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി ജനമൈത്രി പോലീസും ആലിക്കര മെറിഡിയൻ ഇംഗ്ലീഷ് സ്ക്കൂളും സംയുക്തമായി രക്ഷാകർത്തൃദിനത്തിൽ  'വിദ്യാർത്ഥികളും രക്ഷിതാക്കളും' എന്ന വിഷയത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മൽസര വിജയിക്കൾക്ക് സമ്മാനം നൽകി.ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചവരെ ബുധനാഴ്ച  ചാലിശ്ശേരി ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ്,സ്ക്കൂൾ മാനേജർ ഇമ്പിച്ചിക്കോയ തങ്ങൾ എന്നിവർ  വീടുകളിലെത്തി സമ്മാനങ്ങൾ നൽകി ആദരിച്ചു.രക്ഷകർത്താക്കൾക്ക് വേണ്ടി വിദ്യാർത്ഥികൾ  സമ്മാനങ്ങൾ ഏറ്റുവാങ്ങി.മൽസരത്തിന് പ്രിൻസിപ്പാൾ റാഷിബ സുലൈമാൻ , അദ്ധ്യാപകരായ ഫാത്തിമ , ഷെറീന , നീതു , ശ്യാമിലി  എന്നിവർ നേതൃത്വം നൽകി.