26 April 2024 Friday

മൂക്കുതല ജിം റോഡ് തകർന്നു:യാത്രക്കാർ ദുരിതത്തിൽ

ckmnews

മൂക്കുതല ജിം റോഡ് തകർന്നു:യാത്രക്കാർ ദുരിതത്തിൽ


ചങ്ങരംകുളം:മൂക്കുതല മൂന്നാം വാർഡ്‌ 

ജിം റോഡ് തകർന്നതോടെ യാത്രക്കാർ ദുരിതത്തിൽ.വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ഇടാൻ വേണ്ടി രണ്ടു തവണയായി കീറിയ റോഡരികിൽ പണികഴിഞ്ഞ് മണ്ണിട്ട് പോയിട്ട് മാസങ്ങളായി. ഈ ഭാഗങ്ങളിൽ കോൺഗ്രീറ്റ് ചെയ്യാത്തതിനാൽ ശക്തമായ മഴയിൽ ചെളി വെള്ളം കെട്ടിനിന്ന് കാൽ നടയാത്ര പോലും ദുസ്സഹമായെന്നാണ് നാട്ടുകാരുടെ പരാതി.പലയിടത്തും വലിയ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.പല തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും 

ഇതുവരെ പരിഹാരമായിട്ടില്ലെന്നും ദുരിതത്തിന് ഉടനെ പരിഹാരമുണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു