27 April 2024 Saturday

ആലങ്കോട് ഗ്രാമപഞ്ചായത്ത് സ്കൂളുകൾക്ക് വേസ്റ്റ് ബിന്നുകൾ നൽകി

ckmnews

ആലങ്കോട് ഗ്രാമപഞ്ചായത്ത് സ്കൂളുകൾക്ക് വേസ്റ്റ് ബിന്നുകൾ നൽകി


ചങ്ങരംകുളം: ആലം കോട് പഞ്ചായത്തിലെ സ്കൂളുകൾക്ക് വേസ്റ്റ് ബിന്നുകൾ നൽകി. കളക്ടേഴ്സ് @ സ്കൂൾ പദ്ധതിയിലാണ് വേസ്റ്റ് ബിന്നുകൾ നൽകിയത്. ആലങ്കോട് ജി എൽ പി സ്കൂളിൽ നടന്ന വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ വി ഷഹീർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ 

ഷഹന നാസർ, ശശി പൂക്കെപ്പുറത്ത്,തെസ്നി,ചന്ദ്രവതി സംബന്ധിച്ചു. വി ഇ ഒ സജി സ്വാഗതവും  

സുരേഷ് മാസ്റ്റർ നന്ദി പറഞ്ഞു