26 April 2024 Friday

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ വീടുകളില്‍ എത്തി അനുമോദിച്ചു

ckmnews

ചങ്ങരംകുളം:കൊറോണ മഹാമാരി  കാലത്ത് പരീക്ഷകളിൽ  ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ വീടുകളിൽ എത്തി അനുമോദിച്ചു.ഐ.എൻ.സി പൂച്ചപ്പടി യൂണിറ്റ് നന്നംമുക്ക് പ്രവർത്തകർ സംഘടിപ്പിച്ച വീടുകളിൽ എത്തിയുള്ള അനുമോദന ചടങ്ങ് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഏറെ സന്തോഷം പകർന്നു.എസ്.എസ്.എൽ.സി , സി.ബി.എസ്.ഇ, പ്ലസ്. ടു, ഗവണ്മെന്റ് സ്കോളർഷിപ്  പരീക്ഷയിൽ  ഉയർന്ന  വിജയം  നേടിയ വിദ്യാർത്ഥികളെയാണ് വീടുകളിൽ  എത്തി  അനുമോദിച്ചത്.