08 May 2024 Wednesday

മെഗാ ഒപ്പനപാട്ടിൻ്റെ താളത്തിൽ ആലങ്കോട് ജനത എ. എൽ.പി സ്ക്കൂളിൽ ബലിപെരുന്നാൾ ആഘോഷിച്ചു

ckmnews


ചങ്ങരംകുളം:മൊഞ്ചുള്ള മണവാട്ടി പെണ്ണിൻ്റെ നാണം കലർന്ന ചിരിക്കൊപ്പം  ഒപ്പന പാട്ടിൻ്റെ താളമിട്ട് ചുവട് വെച്ചത് ആലങ്കോട് ജനത എ. എൽ.പി സ്ക്കൂളിലെ 50തോളം വിദ്യാർത്ഥികളും അദ്ധ്യാപികമാരുമാണ്.സ്ക്കൂളിൽ സംഘടിപ്പിച്ച ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ കലാപരിപാടികളുടെ ഭാഗമായാണ് മെഗാ ഒപ്പന അരങ്ങേറിയത്. പെരുന്നാൾ സദ്യയും, മൈലാഞ്ചി ചാർത്തലുമൊക്കെ ആഘോഷങ്ങൾക്ക് കൊഴുപ്പേകി. ജാതി മത വർണ്ണ ചിന്തകൾക്കതീതമായി ആഘോഷങ്ങളെ ജനകീയമായി കാണാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പരിപാടികൾക്ക് അദ്ധ്യാപകരായ എൻ.എസ്‌ ബീന മോൾ, വി. എം ഷെരീഫ, കെ. രേണുക, പി. വിജിത്ര, പി കെ ഷെറീന, പി.എ ഫസ്‌ന,എം. ആർ ഷൈനി, പ്രവിത, സിനിത, ആരിഫ, സുമി, ശ്രീജ, കർണ്ണകി എന്നിവർ നേതൃത്വം നൽകി.