26 April 2024 Friday

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

എടപ്പാൾ:കാടഞ്ചേരി നൂറുൽ ഹുദയിലെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ നൂറുൽ ഹുദ ജിസിസി കൂട്ടായ്മ അനുമോദിച്ചു. പ്രസിഡണ്ട്‌ സയ്യിദ്‌ ശിഹാബുദ്ദീൻ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെകെഎസ് ആറ്റക്കോയ തങ്ങൾ പ്രാർത്ഥന നടത്തി.അക്ബർ അലി ശിഹാബ്‌ തങ്ങൾ ഉദ്ഘാടനം ചെയ്തു.അൻവർ തങ്ങൾ, അബൂബക്കർ ഹാജി,കുഞ്ഞാപ്പനു, സിദ്ദീഖ്‌ ഫൈസി, ബഷീർ കെവി , എന്നിവർ വിദ്യാർത്ഥികൾക്ക്‌ ആശംസകളർപ്പിച്ചു.ഭാരവാഹികളായ മുസ്തഫ തവനൂർ, അലിഹാജി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഷറഫുദ്ദീൻ റഹ്മാനി സ്വാഗതവും,ട്രഷറർ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.