26 April 2024 Friday

എടപ്പാളിൽ ആംബുലൻസ് ഡ്രൈവർക്ക് നേരെ അജ്ഞാത സംഘത്തിന്റെ അക്രമണം ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ ചങ്ങരംകുളം പോലീസിന് പരാതി നൽകി

ckmnews

എടപ്പാളിൽ ആംബുലൻസ് ഡ്രൈവർക്ക് നേരെ അജ്ഞാത സംഘത്തിന്റെ അക്രമണം


ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ ചങ്ങരംകുളം പോലീസിന് പരാതി നൽകി


ചങ്ങരംകുളം:എടപ്പാളിൽ ആംബുലൻസ് ഡ്രൈവർക്ക് നേരെ അജ്ഞാത സംഘത്തിന്റെ അക്രമണം.എടപ്പാൾ കേന്ദ്രീകരിച്ച് സർവ്വീസ് നടത്തുന്ന ആംബുലൻസിലെ ഡ്രൈവർ സംഷാദാണ് രാത്രിയുടെ മറവിൽ സാമൂഹിക ദ്രോഹികളായ ചിലരുടെ ക്രൂരമർദ്ധനത്തിന് ഇരയായത്.രാത്രികളിൽ അപകടങ്ങളിൽ പെടുന്നവർക്കും,അത്യാഹിത രോഗികൾക്കും സഹായകമാകുന്ന രീതിയിൽ ഉറക്കമുപേക്ഷിച്ച് എടപ്പാളിൽ സേവനമനുഷ്ഠിക്കുന്ന ആംബുലൻസ് പ്രവർത്തകർ ആംബുലൻസിൽ തന്നെ വിശ്രമിക്കൽ പതിവാണ്.എന്നാൽ, ഇത്തരത്തിൽ ജൂലൈ നാലാം തീയതി പുലർച്ചെ രണ്ടുമണിക്ക് ആംബുലൻസിൽ ഉറങ്ങിക്കിടന്ന സംഷാദിനെ നാലുപേർ ചേർന്ന് ആംബുലൻസിൻ്റെ അകത്തുവെച്ച് ഇരുമ്പ് വടി കൊണ്ടും, കേബിളുകൾ കൊണ്ടും അടിച്ചു പരിക്കേൽപ്പിക്കുകയും,ആംബുലൻസിന്റെ ഗ്ലാസുകൾ തകർക്കുകയും ചെയ്തു.അക്രമം കണ്ട് തടയാൻ ശ്രമിച്ച തൊട്ടടുത്ത ആംബുലൻസുകളിൽ കിടന്നുറങ്ങിയിരുന്ന നൗഷാദ് എന്ന ഡ്രൈവർക്കും ആക്രമികളുടെ മർദ്ധനമേറ്റു.കൂടുതൽ ഡ്രൈവർമാർ ഉറക്കമുണർന്നപ്പോൾ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.പരിക്കേറ്റ സംഷാദിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്