27 April 2024 Saturday

മൂക്കുതല ഹൈസ്കൂൾ 1979 ബാച്ച് കൂട്ടായ്മയായ നെല്ലിമരച്ചോട്ടിലിന്‌ പുതിയ ഭാരവാഹികൾ.

ckmnews

മൂക്കുതല ഹൈസ്കൂൾ 1979 ബാച്ച് കൂട്ടായ്മയായ നെല്ലിമരച്ചോട്ടിലിന്‌ പുതിയ ഭാരവാഹികൾ.


ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂൾ 1979 ബാച്ച് കൂട്ടായ്മയായ നെല്ലിമരച്ചോട്ടിലിന്‌ പുതിയ ഭാരവാഹികൾ.യൂണിക് കോളേജിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളായി സുരേന്ദ്രൻ നരണിപ്പുഴ ( പ്രസിഡന്റ്) രാജ് മൂക്കുതല ( ജനറൽ സെക്രട്ടറി ) റസാഖ് നന്നമുക്ക് ( ട്രെഷറർ ) എന്നിവരെ തെരഞ്ഞെടുത്തു. ജബ്ബാർ ആലങ്കോട് അധ്യക്ഷനായിരുന്ന യോഗത്തിൽ ഇബ്രാഹിം മൂക്കുതല സ്വാഗതം പറഞ്ഞു. വിജയൻ വാക്കേത്ത് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിച്ചു . റസാഖ് നന്നമുക്ക് നന്ദി പ്രകാശിപ്പിച്ചു.