26 April 2024 Friday

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് കർഷകസഭ ചേർന്നു

ckmnews

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് 

കർഷകസഭ ചേർന്നു


എരമംഗലം:വെളിയകോട് ഗ്രാമ പഞ്ചായത്തിൻ്റെയും വെളിയങ്കോട് കൃഷിഭവൻ്റെയും  ആഭിമുഖ്യത്തിൽ ,പഞ്ചായത്ത് തല കർഷക സഭ - 2022 , പെരുമുടിശ്ശേരി ചേന്ദമംഗലം എൽ . പി. സ്കൂളിൾ  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു  ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡൻ്റ് ഫൗസിയ  വടക്കേപ്പുറത്ത് അധ്യക്ഷത  വഹിച്ചു.ഗ്രാമ പഞ്ചായത്തും ,കൃഷി വകുപ്പും നടപ്പിലാക്കുന്ന  വിവിധങ്ങളായ പദ്ധതികൾ , സേവനങ്ങൾ , ആനുകൂല്യങ്ങൾ എന്നിവയെ  സംബന്ധിച്ച് കർഷകർക്ക്  വിശദീകരിച്ച് നല്കുന്നതിനാണ് കർഷക സഭ സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്തിൻ്റെ പതിനെട്ട് വാർഡുകളിലും  ഇത്തരത്തിൽ കർഷക സഭ ചേരുന്നുണ്ട്.ഗ്രാമ പഞ്ചായത്ത്  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  നടപ്പിലാക്കുന്ന തെങ്ങ് -  നെൽക്കൃഷി ഗ്രോബാഗ് പച്ചക്കറി ഫലവ്യക്ഷതൈക്കൃഷി ,കിഴങ്ങ് വർഗ്ഗ ഇടവിള  കൃഷി , തരിശു കൃഷി വികസനം , മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് , ഫല -  പുഷ്പ - ഔഷധ സസ്യ കൃഷി തുടങ്ങിയവും , കൃഷി വകുപ്പ് നടപ്പിലാക്കുന്ന മണ്ണ് പരിശോധന , മഴ മറ , കുരുമുളക് , വാഴ , ഇഞ്ചി , മഞ്ഞൾ , തുടങ്ങി ക്യഷികൾ , പുല്ല് വെട്ട് യന്തം , വിത്ത് തേങ്ങ സംഭരണം , സ്പ്രെയർ , ഫ്രൂട്ട്  ഗാർഡൻസ് , വിള ഇൻഷുറൻസ് ,  സാപ്ലിംഗ്‌സ് വിതരണം  , സൗജന്യ വൈദ്യുതി കണക്ഷൻ , എസ് . എഛ് . എം . പദ്ധതി, തുടങ്ങി കർഷകർക്ക്  നൽകുന്ന വിവിധ പദ്ധതികളെ കുറിച്ചും ,  വ്യത്യസ്തങ്ങളായ സബ്സി ഡികളെ കുറച്ചും  കൃഷി അസിസ്റ്റൻ്റ് ,കെ . ദീപ വിശദീകരിച്ചു.വിശദശമായ ചർച്ച ചെയ്യപ്പെട്ട കർഷക സഭ യോഗത്തിന് എ . സി. മുഹമ്മദ്  മാസ്റ്റർ സ്വാഗതവും , മുൻ മെമ്പർ തമ്പാത്ത്  മണി നന്ദിയും പറഞ്ഞു