27 April 2024 Saturday

ചിറവല്ലൂരിൽ വൈദ്യുതി ലൈനിന് മുകളിലെ കൂറ്റൻ മരം അപകട ഭീഷണി ഉയർത്തുന്നു

ckmnews

ചിറവല്ലൂരിൽ വൈദ്യുതി ലൈനിന് മുകളിലെ കൂറ്റൻ മരം അപകട ഭീഷണി ഉയർത്തുന്നു


ചങ്ങരംകുളം:ചിറവല്ലൂരിൽ വൈദ്യുതി ലൈനിന് മുകളിലെക്ക് ചാഞ്ഞ് നിൽക്കുന്ന കൂറ്റൻ മരം അപകട ഭീഷണി ഉയർത്തുന്നതായി പരാതി .ചിറവല്ലൂർ അരിക്കാട് റോഡിൽ അജ്മീർ മസ്ജിദിന് അടുത്താണ് വൈദ്യുതി ലൈനിൽ ചാഞ്ഞ് നിൽക്കുന്ന കൂറ്റൻ മരമാണ്  പൊതുജനങ്ങൾക്ക് ഭീഷണിയാവുന്നത്.നിരവധി തവണ കെഎസ്ഇബി അധികൃതർക്ക് പരാതി നൽകിയിട്ടും മരം മുറിച്ച് മാറ്റുന്നതിന് നടപടി സ്വീകരിച്ചില്ലെന്നും എത്രയും വേഗം മരങ്ങൾ മുറിച്ച് മാറ്റി അപകടാവസ്ഥക്ക് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം