26 April 2024 Friday

സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി.ബലിപെരുന്നാൾ ജൂലൈ ഒമ്പതിന്

ckmnews

സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി.ബലിപെരുന്നാൾ ജൂലൈ ഒമ്പതിന്



റിയാദ്: സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായി. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫദിനം ജൂലൈ എട്ടിനായിരിക്കും ആയിരിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് ഇന്ന് മാസപ്പിറവി ദൃശ്യമായത്. ഹിജ്റ മാസമായ ദുൽഖഹദ് ഇന്ന് (ജൂണ്‍ 29) അവസാനിക്കുകയും ദുൽഹജ്ജ് മാസം നാളെ തുടങ്ങുകയും ചെയ്യും. ഒമാനിലും ബലി പെരുന്നാള്‍ ജൂലൈ ഒന്‍പതിന് തന്നെയായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.