26 April 2024 Friday

കുറ്റിപ്പുറത്ത് നിന്ന് മൂന്നാറിൽ വിനോദയാത്ര പോയ ട്രാവലർ മറിഞ്ഞു

ckmnews

കുറ്റിപ്പുറം: മൂന്നാർ സാന്റോസ് കോളനിക്ക് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. കുറ്റിപ്പുറത്തു നിന്നും വിനോദ യാത്രക്കെത്തിയ സംഘം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്. കുറ്റിപ്പുറം സ്വദേശി മുബാരീസാണ് മരിച്ചത്

മൃതദേഹം മൂന്നാർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡ്രൈവർ അടക്കം 17 പേരും 8 കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരും മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിയന്ത്രണം വിട്ട വാഹനം റോഡിന് താഴ്‌വശത്തുള്ള തേയിലക്കാട്ടിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവർ സീറ്റിന് സമീപത്തിരുന്ന മുബാരീസ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.