01 May 2024 Wednesday

ഹൈകോടതി ഉത്തരവിന്റെ പശ്ചാതലത്തിൽ കാളാച്ചാലിൽ അനധികൃതമായി നിർമിച്ച് കൊണ്ടിരിക്കുന്ന കെട്ടിടം പൊളിച്ച് നീക്കണം:യൂത്ത് കോൺഗ്രസ്

ckmnews



ചങ്ങരംകുളം:ഹൈകോടതി ഉത്തരവിന്റെ പശ്ചാതലത്തിൽ കാളാച്ചാലിൽ അനധികൃതമായി നിർമിച്ച് കൊണ്ടിരിക്കുന്ന കെട്ടിടം പൊളിച്ച് നീക്കണമെന്ന് യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.പന്താവൂരിനും കാളാച്ചാലിനും ഇടയിൽ തണ്ണീർത്തട സംരക്ഷണ നിയമങ്ങൾ കാറ്റിൽ പറത്തി വയലിൽ ഒരു തരത്തിലുള്ള നിയമങ്ങളും പാലിക്കാതെ തുടങ്ങിയ കെട്ടിട നിർമാണം തടയണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ ആലംകോട് വില്ലേജ് ഓഫീസർക്കും,ഗ്രാമപഞ്ചായത്തിനും,പൊന്നാനി തഹസിൽദാർ അടക്കമുള്ള  ഉദ്ധ്യോഗസ്ഥർക്കും യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു.എന്നാൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും നിയന്ത്രണങ്ങൾ ലംഘിച്ചും നിർമാണ പ്രവൃത്തികൾ തുടർന്നതോടെയാണ് യൂത്ത് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.പ്രവൃത്തി നിർത്തി വെക്കാൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ കെട്ടിടം പൊളിച്ച് നീക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും ഇല്ലെങ്കിൽ നിയമപരമായ പോരാട്ടങ്ങൾക്കൊപ്പം പ്രക്ഷോപ പരിപാടികൾക്ക് കൂടി രൂപം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.സുഹൈർ എറവറാംകുന്ന്,സലീം ചങ്ങരംകുളം,ഹക്കീം പെരുമുക്ക്,രെജി ഒതളൂർ,കെ അരുൺലാൽ,മധു കാളമ്മൽ,ഷംസീർ കാളാച്ചാൽ,ഹരിലാൽ ഒതളൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു