01 May 2024 Wednesday

ദളിത് കുടുംബത്തെ അക്രമിച്ച പ്രതികളെ ശിക്ഷിക്കണം:ദളിത് ലീഗ്

ckmnews


ചങ്ങരംകുളം:കോക്കുരിൽ പട്ടികജാതിയിൽപ്പെട്ട കുടുംബത്തെ അക്രമിക്കുകയും വധഭിഷണി മുഴക്കുകയും ചെയ്ത പ്രതിയെ അറസറ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന്      ദളിത് ലിഗ് ആവശ്യപ്പെട്ടു.ദളിത് ലിഗ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  എപി ഉണ്ണികൃഷ്ണൻ ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് മൂച്ചിക്കൽ തുടങ്ങിയവര്‍ കുടുംബവുമായി സംസാരിച്ചു.ഐയുഎംഎല്‍ പഞ്ചായത്ത് സെക്രട്ടറി വിവി സലിം,ദളിത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി,മനിഷ് ഒതളുർ തുടങ്ങിയ പ്രവർത്തകർ ഭവന സന്ദർശനവും നടത്തുകയും ചെയ്തു