26 April 2024 Friday

അന്ധകാരനഴിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ തിരയിൽപ്പെട്ടു മരിച്ചു

ckmnews

അന്ധകാരനഴിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ തിരയിൽപ്പെട്ടു മരിച്ചു


ആലപ്പുഴ:അന്ധകാരനഴിയിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട മൂന്നു യുവാക്കളിൽ രണ്ടു പേർ മരിച്ചു. ആകാശ്, ആനന്ദ് എന്നിവരാണ് മരിച്ചത്. ആകാശ് ചങ്ങനാശേരി സ്വദേശിയും ആനന്ദ് എരമല്ലൂർ സ്വദേശിയുമാണ്. ഇരുവരും എരമല്ലൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.ഞായറാഴ്ച വൈകിട്ടാണ് സംഭവം. ആകാശിനെയും ആനന്ദിനെയും തുറവൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാളെ ചെല്ലാനം ആശുപത്രിയിലേക്കു മാറ്റി