08 May 2024 Wednesday

ഒറ്റപ്ലാവിൽ വീട്ടു പറമ്പിൽ നിന്നും കഞ്ചാവ് ചെടി പിടികൂടി

ckmnews

ഒറ്റപ്ലാവിൽ വീട്ടു പറമ്പിൽ നിന്നും കഞ്ചാവ് ചെടി പിടികൂടി


പെരുമ്പിലാവ്: ഒറ്റപിലാവിൽ വീട്ടുപറമ്പിൽ നിന്നും  കഞ്ചാവ് ചെടി പിടികൂടി. കുന്നംകുളം സി ഐ വിസി സൂരജിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുന്നംകുളം പോലീസും, എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപത്തെ പറമ്പിൽ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. നാലടിയോളം നീളം വരുന്ന കഞ്ചാവ് ചെടി എക്സൈസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കേസെടുത്ത എക്സൈസ് കഞ്ചാവ് ചെടി സ്ഥലത്ത് വരാനുള്ള കാരണവും പ്രതിയേയും  അന്വേഷണം അന്വേഷിച്ചു വരികയാണെന്ന്  ഉദ്യോഗസ്ഥർ അറിയിച്ചു.എക്സൈസ് ഇൻസ്പെക്ടർ ടി എ.സജീഷ് കുമാർ ,കുന്നംകുളം സബ് ഇൻസ്പെക്ടർ ബസന്ത് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തത്.